Sunday 27 October 2013

Let us start this page with a song form the movie "Spirt".  I loved this movie because of the wonderful poetic songs and definitely this one is my favourite.

 "പ്രണയമേ നിന്നിലേക്ക്‌  നടെന്നോരെൻ   വഴികൾ
ഓർത്തെന് പാദം തണുക്കുവാൻ
 അതുമതി ഈ ഉടൽ മുടിയ മണ്ണിൽ നിന്നിവന്
പുല്ക്കൊടിയായി ഉയിര്തെല്ക്കുവാൻ "


The full lyrics goes like this:


മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍

ഇത്തിരി നേരം ഇരിക്കണേ

കനലുകള്‍ കോരി മരവിച്ച വിരലുകള്‍

ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍



ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍

നിന്‍റെ ഗന്ധമുണ്ടാകുവാന്‍

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍

ഇത്തിരി നേരം ഇരിക്കണേ



ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ

നിന്‍ മുഖം മുങ്ങി കിടക്കുവാന്‍

ഒരു സ്വരം പോലുമിനി എടുക്കാത്തൊരീ ചെവികള്‍

നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍



അറിവും ഓര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത-

സ്വച്ച സ്മരണകള്‍ പെയ്യുവാന്‍

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍

ഇത്തിരി നേരം ഇരിക്കണേ


അധരമാം ചുംബനത്തിന്‍റെ മുറിവു നിന്‍-മധുര

നാമ ജപത്തിനാല്‍ കൂടുവാന്‍

പ്രണയമേ.. നിന്നിലേക്കു നടന്നോരെന്‍ വഴികള്‍

ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍

പ്രണയമേ.. നിന്നിലേക്കു നടന്നോരെന്‍ വഴികള്‍

ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍

അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നിവന്

പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍



മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍

ഇത്തിരി നേരം ഇരിക്കണേ

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍

ഇത്തിരി നേരം ഇരിക്കണേ

Thanks to  http://lyricwaves.blogspot.com/2012/07/maranamethunna-spirit-2012.html#ixzz2enUsTwAR for the lyrics.


Yes this lines are making me fall in love with Death. I wonder what gone through the mind of Rafeeq Ahemmed while giving birth to this lines.

Please share your thoughts about his poem.

No comments:

Post a Comment